തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് സമൂഹത്തിൽ വിദ്യാഭ്യാസപരമായ ഉന്നമനത്തിന് ഉതകുന്ന തരത്തിൽ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത് ഏറെ അഭിമാനകരമാണെന്ന്
എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ പറഞ്ഞു. 3457ാം നമ്പർ വടകര നോർത്ത് ശാഖയുടെയും വനിതാ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പഠനോപകരണ വിതരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രം പ്രാർത്ഥനാലയത്തിൽ നടന്ന സമ്മേളനത്തിൽ ശാഖാ പ്രസഡന്റ് വി.വി വേണപ്പൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഡി.സജീവ്, മാനേജിംഗ് കമ്മറ്റി അംഗം അഡ്വ. കെ.എസ്. ശ്രീനിവാസൻ, പഞ്ചായത്ത് കമ്മറ്റി അംഗം സന്തോഷ് മാവുങ്കൽ, വനിതാ സംഘം സെക്രട്ടറി പൊന്നമ്മ മോഹനൻ, ശാഖാ വൈസ് പ്രസിഡന്റ് എം.കെ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. എൽ. കെ..ജി മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുമാരി ഗംഗാ കിഷോർ, നിവേദിത ടി.ബിനു, നീരവ് ടി. ബിനു എന്നിവരെ ചടങ്ങിൽ മൊമന്റോ നൽകി ആദരിച്ചു.