meeting

കുമരകം : പ്രളയ ദുരന്ത സാദ്ധ്യതകൾ മുന്നിൽക്കണ്ട് തിരുവാർപ്പ് പഞ്ചായത്തിൽ ദുരന്തനിവാരണ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പുകൾക്കായി കൂടുതൽ കെട്ടിടങ്ങൾ കണ്ടെത്തുന്നതിനും, ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചു. ആരോഗ്യ പ്രവർത്തകരുടെ സേവനം ക്യാമ്പുകളിൽ ഉറപ്പാക്കും. വൈദ്യുതി ,കുടിവെള്ളം തുടങ്ങിയവ തടസമില്ലാതെ ലഭ്യമാക്കും. മീനച്ചിലാറ്റിലെ പാലങ്ങളുടെ തൂണുകളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കും. ക്യാമ്പുകളിൽ പൊലീസ് സേവനം ഉറപ്പാക്കും. പഞ്ചായത്തോഫീസ് കൺട്രോൾ റൂമായി പ്രവർത്തിക്കും. സന്നദ്ധ പ്രവർത്തകർ, ബോട്ട്, വള്ളം, ജെ.സി. ബി, ടിപ്പർ ഉടമകൾ എന്നിവരുടെ പട്ടിക തയ്യാറാക്കും.