അഫിലിയേറ്റഡ് കോളേജുകളിലെ ഒാണേഴ്‌സ് ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലും, സർവകലാശാല പഠന വകുപ്പുകളിലെ 4+1 ഒണേഴ്‌സ് പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ ഏഴുവരെ നടത്താം. സാദ്ധ്യതാ അലോട്ട്‌മെന്റ് ജൂൺ 12 നും ഒന്നാം അലോട്ട്‌മെന്റ് ജൂൺ 18 നും പ്രസിദ്ധീകരിക്കും.
സ്‌പോട്ട് അഡ്മിഷൻ
എം.ജി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് പരിശീലന പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ജൂൺ 1 മുതൽ 7 വരെ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ ഹാജരാകണം.
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എം.ബി.എ (2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷകൾ ജൂൺ 10 ന് ആരംഭിക്കും.
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി ഇൻ ബേസിക് സയൻസസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്), ഇന്റഗ്രേറ്റഡ് എം.എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഇന്റഗ്രേറ്റഡ് എം.എ ഇൻ ലാംഗ്വേജ് ഇംഗ്ലീഷ് (പുതിയ സ്‌കീം 2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ജൂൺ 19 ന് ആരംഭിക്കും. ജൂൺ മൂന്നുവരെ അപേക്ഷ സമർപ്പിക്കാം.
എൻജി. ഫാർമസി എൻട്രൻസ്:
പരീക്ഷാ തീയതിയിൽ മാറ്റം
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പുതുക്കി. എൻജിനിയറിംഗ് പ്രവേശന പരീക്ഷ ജൂൺ 5 മുതൽ 9 വരെയാണ്. സമയം ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ച് വരെ. രാവിലെ 11.30മുതൽ ഒന്നര വരെയുള്ള സമയത്ത് റിപ്പോർട്ട് ചെയ്യണം. ഫാർമസി പ്രവേശന പരീക്ഷ ജൂൺ പത്തിന് ഉച്ചയ്ക്ക് മൂന്നര മുതൽ വൈകിട്ട് 5വരെയാണ്. ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നുവരെയുള്ള സമയത്ത് റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിലുണ്ട്. ഹെൽപ്പ് ലൈൻ- 04712525300
ATMA ഫലം പ്രസിദ്ധീകരിച്ചു
അസോസിയേഷൻ ഒഫ് ഇന്ത്യൻ മാനേജ്മെന്റ് സ്കൂൾസ് (AIMS) പ്രവേശനത്തിനായി നടത്തിയ ATMA പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് :atmaaims. com.