കുമരകം : മത്സ്യത്തൊഴിലാളിയുടെ വള്ളവും വലയും കാണാതായി. മത്സ്യബന്ധനത്തിന് ശേഷം വിരുപ്പുകാല കിഴക്ക് ഭാഗത്തുള്ള കടവിൽ കെട്ടിയിട്ടിരുന്ന ആറ്റുച്ചിറ അശോകന്റെ വള്ളമാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. വലയടക്കം നഷ്ടപ്പെട്ടു. ആറ്റിലെ ശക്തമായ ഒഴുക്കിൽ കയർ പൊട്ടി വള്ളം ഒഴുകി പോയതാകാമെന്നാണ് കരുതുന്നത്. വള്ളത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 8138092056 എന്ന നമ്പരിൽ അറിയിക്കണം.