വൈക്കം : വൈദ്യുതി ബോർഡിൽ നിന്ന് 31 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.വി മനോജിന് കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ആർ.ചന്ദ്രശേഖരൻ, നാട്ടകം സുരേഷ്, അഡ്വടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, അഡ്വ.പി.കെ ഹരികുമാർ, ജോർജ് കുളങ്ങര, പ്രദീപ് മാളവിക, ലതികാ സുഭാഷ്, പി.വി.പ്രസാദ്, പി.ടി സുഭാഷ്, മോഹൻ.ഡി.ബാബു എന്നിവർ പ്രസംഗിച്ചു.