minister

കോട്ടയം: അറിവുകൾ സ്വീകരിക്കുന്നതിനപ്പുറം വിദ്യാർത്ഥികളെ അറിവ് ഉത്പാദിപ്പിക്കുന്നവരാക്കി മാറ്റുന്ന സംവിധാനമാണ് ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി അഫിലിയേറ്റഡ് കോളജുകളിലെ പ്രിൻസിപ്പൽമാരുമായും നോഡൽ ഓഫീസർമാരുമായും കോട്ടയം ബി.സി.എം കോളജിൽ സംവദിക്കുകയായിരുന്നു മന്ത്രി. വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ.ബീന മാത്യു അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ബിജു പുഷ്പൻ അഡ്വ.റെജി സക്കറിയ, കെ.ഹരികൃഷ്ണൻ, ഡോ.എസ്. ഷാജില ബീവി, രജിസ്ട്രാർ ഡോ.കെ.ജയചന്ദ്രൻ, പരീക്ഷാ കൺട്രോളർ ഡോ.സി.എം.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.