കോട്ടയം : കോട്ടയം അതിരൂപതയിലെ തിരുഹൃദയ ദാസസമൂഹാംഗമായ ഫാ. ജോസ് മാമ്പുഴക്കൽ (59) നിര്യാതനായി. കണ്ണൂർ, മാമ്പുഴക്കൽ പരേതരായ മത്തായി - ത്രേസ്യ ദമ്പതികളുടെ മകനാണ്. രാജപുരം, കള്ളാർ, അരയങ്ങാട്, പോത്തുകുഴി, ചങ്ങലീരി, അട്ടപ്പാടി, അജ്കർ, നെല്ലിയാടി, പയ്യാവൂർ കണ്ടകശ്ശേരി, മൈക്കിൾഗിരി, വെളിയനാട്, ഒടയംചാൽ, കരിപ്പാടം, കറ്റോട്, തെങ്ങേലി, മുട്ടം എന്നീ ഇടവകകളിലും അമേരിക്കയിലെ ഹൂസ്റ്റൺ സെന്റ് വിയാനി കത്തോലിക്ക പള്ളി, തക്കല രൂപതയിലെ ആറുകാണി പള്ളി എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: അന്നമ്മ, ജയിംസ്, തോമസ്. മൃതദേഹം ഇന്ന് രാവിലെ 7 ന് തിരുഹൃദയക്കുന്ന് ആശ്രമത്തിൽ കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞ് 2 ന് തിരുഹൃദയക്കുന്നാശ്രമത്തിൽ.