jose-k-mani

കോട്ടയം: 'ഗാന്ധി ' സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു എന്ന നരേന്ദ്രമോദിയുടെ പ്രസ്താവന അപക്വവും നിരുത്തരവാദപരവും പ്രധാനമന്ത്രിയുടെ പദവിക്ക് യോജിക്കാത്തതുമാണെന്ന്‌ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി. അടിമത്വത്തിനെതിരായും സ്വാതന്ത്ര്യത്തിനും വേണ്ടി ലോകമെമ്പാടും നടന്ന നിരവധി ജനകീയ പോരാട്ടങ്ങൾ ഊർജ്ജം സംഭരിച്ചത് മഹാത്മാഗാന്ധിജിയുടെ വഴികളിൽ നിന്നുമാണ്. കാവിവത്ക്കരണത്തിനുള്ള പരിശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതുകൊണ്ടാണ് പ്രധാനമന്ത്രി പദവിയിലിരുന്ന് നരേന്ദ്രമോദി നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നതെന്നും ജോസ് കെ.മാണി ചൂണ്ടിക്കാട്ടി.