കോട്ടയം: കടുത്തുരുത്തി മണ്ഡലത്തിൽ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് എം.എൽ.എ മെഗാ സ്‌കോളർഷിപ്പ് പ്രോഗ്രാം നടപ്പാക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള വി ക്യാൻ സോഷ്യൽ ഇന്നവേറ്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി. വിദ്യാർഥികളെ തിരഞ്ഞെടുക്കാനുള്ള പ്രഥമ സ്‌കോളർഷിപ്പ് ഇന്ന് രാവിലെ 9ന് കാണക്കാരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. എസ്.എസ്.എൽ.സി , ഹയർ സെക്കൻഡറി, ബിരുദ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. മെഡിക്കൽ, എൻജിനീയറിംഗ് എൻട്രൻസ്, സിവിൽ സർവീസ്, സി.എ, എ.സി.സി.എ, സി.എം.എ പ്രവേശന പരീക്ഷകൾക്കാണ് പദ്ധതി. രജിസ്റ്റർ ചെയ്യാത്തവർ വിദ്യാഭ്യാസ രേഖകളുമായി ഇന്ന് രാവിലെ 9ന് മുൻപായി കാണക്കാരി ഗവ. ഹയർ സെക്കൻഡററി സ്‌കൂളിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തണം. ഫോൺ: 9074444392