ഭരണങ്ങാനം: അദ്ധ്യാപികയായിരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ കബറിട ദൈവാലയത്തിൽ ജൂൺ ഒന്നിന് രാവിലെ 9.30 മുതൽ 11.30 വരെ എല്ലാ വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി വിദ്യാലയ വർഷാരംഭ പ്രാർത്ഥന നടത്തും. തീർത്ഥാടന ദൈവാലയത്തിലെ എല്ലാ വൈദികരും കുട്ടികൾക്കുവേണ്ടി അഭിഷേക പ്രാർത്ഥന നടത്തും. പുതിയ അദ്ധ്യയന വർഷം കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട സംഗതികൾ, അദ്ധ്യാപകവിദ്യാർത്ഥി ബന്ധം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച ചർച്ചയും തുടർന്ന് കുഞ്ഞുങ്ങളുടെ ഉത്തമഗുരുഭൂതയായിരുന്ന അൽഫോൻസാമ്മയ്ക്ക് കുട്ടികളെ സമർപ്പിക്കുന്ന കർമ്മം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കും. ഏതു പ്രായത്തിലുള്ള കുട്ടികൾക്കും ഏതു ക്ലാസുകളിൽ പഠിക്കുന്നവർക്കും വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ നടത്തപ്പെടുന്ന ഈ പ്രാർത്ഥനാശുശ്രൂഷയിൽ പങ്കുചേരാം. മാതാപിതാക്കളോടൊത്താണ് കുട്ടികൾ എത്തേണ്ടത്. കുട്ടികളുടെ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ എന്നിവ വെഞ്ചരിക്കുന്നതുമാണ്. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർക്ക് തീർത്ഥാടനകേന്ദ്രം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാം. ഓഫീസ് ഫോൺ: 8301065244.