മുക്കൂട്ടുതറ: എസ്.എൻ.ഡി.പി യോഗം മുക്കൂട്ടുതറ ശാഖ പുതിയതായി നിയമിതരായ എരുമേലി യൂണിയൻ ഭരണസമിതി അംഗങ്ങളെ ആദരിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അവാർഡ് ദാനവും നടന്നു. യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.രവികുമാർ അദ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെനോ ഇ.എസ് സ്വാഗതം ആശംസിച്ചു. യോഗം എസ്.എൻ.ഡി.പി യോഗം എരമേലി യൂണിയൻ കൺവീനർ ബ്രഷ്‌നേവ് പി.എസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്മിൻ കമ്മറ്റിയംഗങ്ങളായ സന്തോഷ് പലമൂട്ടിൽ, സുരേഷ് കെ.കെ, സാബു നിരവേൽ എന്നിവർ പ്രസംഗിച്ചു.