neendoor

നീണ്ടൂർ: വിദ്യാഗോപാലമന്ത്രാർച്ചനയും വിശേഷാൽ ഗുരുപൂജയോടും കൂടി രണ്ടു നാൾ നീണ്ടുനിന്ന നീണ്ടൂർ ഗുരുകൃപ പഠന ക്യാമ്പിന് പരിസമാപ്തി. നൂറുകണക്കിന് കുട്ടികൾ പഠന ക്യാമ്പിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രമുഖർ നയിച്ച ക്ലാസ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. എസ്.എൻ.ഡി.പി യോഗം 973 നമ്പർ നീണ്ടൂർ ശാഖായോഗത്തിന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പഠന ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്നലെ സുരേഷ് നാരായണൻ, ഡോ. ബീന സുരേഷ് ചിങ്ങവനം ക്ലാസ് നയിച്ചു. സമാപന സമ്മേളനം കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ സെക്രട്ടറി എ.ജി.ദിലീപ് കുമാർ
ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് യു.കെ ഷാജി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി.ടി. സുനിൽ, വൈസ് പ്രസിഡന്റ്
ഷാജി എ.ഡി, വിദ്യാപ്രകാശ്, പി.ആർ.സന്തോഷ്, മാസ്റ്റർ അഭിഷേക് പി, ഡി.ഉദയഭാനു എന്നിവർ പ്രസംഗിച്ചു.