തൃക്കോതമംഗലം: 62 നമ്പർ എസ്.എൻ.ഡി.പി ശാഖയിൽ നടക്കുന്ന വിദ്യാഗോപാല മന്ത്രാർച്ചന ശനിയാഴ്ച ഒമ്പതിന് ഗുരുദേവക്ഷേത്രത്തിൽ. ക്ഷേത്രം മേൽശാന്തി അരുൺ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. ശാഖാ പ്രസിഡന്റ് വി. എ ഷാജി അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി പി.കെ.മുരളി ഉദ്ഘാടനം ചെയ്യും. വനിതാ സംഘം പ്രസിഡന്റ് ലതാകുമാരി സലിമോൻ,കെ. ജയകുമാർ, കെ എം സലിമോൻ ആശംസാപ്രസംഗം നടത്തും.