കോട്ടയം : കനത്തചൂടിലും, മഴയിലും വിളനാശം സംഭവിച്ച നെൽകർഷകർക്ക് നഷ്ടപരിഹാരം നല്കാൻ സർക്കാർ അപേക്ഷ ക്ഷണിച്ചതിലും, അടുത്ത കൃഷിക്ക് വിത്ത് നൽകില്ലെന്ന തീരുമാനം പിൻവലിച്ചതിലും നെൽകർഷക സംരക്ഷണ സമിതി സർക്കാരിനെ അഭിനന്ദിച്ചു. വിള നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഘടന സമരത്തിലായിരുന്നു. കക്ഷി രാഷട്രീയത്തിനതീതമായി കർഷകരുടെ സമരങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നതാണ് ഇത് തെളിയിക്കുന്നതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. സംഭരിച്ച നെല്ലിന്റെ പണം ഉടൻ കൊടുത്തു തീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി യോഗം രക്ഷാധികാരി വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു.