കോട്ടയം: എസ്.എൻ.ഡി.പി യോഗം 2052ാം നമ്പർ ആനിക്കാട് പടിഞ്ഞാറ് ശാഖയുടെ നേതൃത്വത്തിൽ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നടത്തി. ശാഖ സെക്രട്ടറി വി.റ്റി ബോബി ഉത്ഘാടനം നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി.എസ് വിനോദ് അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം കൗൺസിലർജയ പ്രദീപ് സന്ദേശം നൽകി. കോട്ടയം യൂണിയൻ കൗൺസിലർ പി.വി വിനോദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണുചന്ദ്രൻ, സെക്രട്ടറി അമൽകൃഷ്ണ, വനിതാ സംഘം സെക്രട്ടറി പി.ആർ ലീലാഭായി, വനിതാസംഘം വൈസ് പ്രസിഡന്റ് ബോജി വിനോദ്, രവിവാരപാഠശാല അദ്ധ്യാപകരായ സന്ധ്യ ബോബി, ലക്ഷ്മി ഗിരീഷ്, കുമാരി സംഘം കൺവീനർ മാളവിക വനോദ് എന്നിവർ സംസാരിച്ചു.

വനിതാസംഘം പ്രസിഡന്റ് സുമ രത്‌നാകരൻ, മുൻ ശാഖ പ്രസിഡന്റ് ഇ.ജി ഗോപാലകൃഷ്ണൻ എന്നിവർ വിദ്യാലയ വർഷാരംഭ പ്രാർത്ഥനയ്ക്കും ശാരദ പുഷ്പാഞ്ജലിക്കും നേതൃത്വം നൽകി.