കോട്ടയം : മഴക്കെടുതി നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്ന് കളക്ടർ വി. വിഗ്‌നേശ്വരി. പറഞ്ഞു. 31 ദുരിതാശ്വാസ ക്യാമ്പുകളിലായി 167 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വെള്ളക്കെട്ടിന്റെ ആഘാതം കുറയ്ക്കുന്നതിനായി മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ വകുപ്പുകളെ കൂട്ടിയണക്കി മിറ്റിഗേഷൻ ടീം പ്രവർത്തിക്കുന്നുണ്ട്. മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ചിരുന്നു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കൂടി കണക്കിലെടുത്താണ് ജലാശയങ്ങളിലെ ചെളി നീക്കുന്നത് അടക്കമുള്ള പദ്ധതികൾ നടപ്പാക്കുന്നതെന്നും കളക്ടർ പറഞ്ഞു. കാപ്പ നിയമം അനുസരിച്ച് മുഴുവൻ ഗുണ്ടകൾക്കെതിരെയും നടപടിയ്ക്ക് നിർദ്ദേശം നൽകി. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധന പൂർത്തിയായി. ബസുകളുടെ അമിത വേഗത നിയന്ത്രിക്കും, വിദ്യാർത്ഥികളെ കയറ്റാത്ത ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു.