എലിക്കുളം: കേരള കോൺഗ്രസ് (എം) എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൈക തിയേറ്റർ പടിയിൽ പണി പൂർത്തീകരിച്ച കെ.എം. മാണി കാരുണ്യ ഭവനത്തിന്റെ താക്കോൽ ദാനം ഇന്ന് രാവിലെ 11 ന് ജോസ് കെ. മാണി എം.പി നിർവഹിക്കും. ജനറൽ കൺവിനർ ജൂബിച്ചൻ ആനിത്തോട്ടം അദ്ധ്യക്ഷതവഹിക്കും. ഡോ. എൻ.ജയരാജ്, തോമസ് ചാഴികാടൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സ്റ്റീഫൻ ജോർജ്, പ്രൊഫ.ലോപ്പസ് മാത്യു, ജോസ് ടോം, ബേബി ഉഴത്തുവാൽ, സാജൻ തൊടുക, ടോബിൻ കെ. അലക്‌സ്, ജോസ് പാറേക്കാട്ട്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സാജോ പൂവത്താനി, ടോമികപ്പിലുമാക്കൽ, ബിനോയി നരിതുക്കിൽ, സെൽവി വിൽസൺ എന്നിവർ പ്രസംഗിക്കും.