വെച്ചൂർ: കേരളകൗമുദി കോട്ടയം യൂണിറ്റും വെച്ചൂർ പഞ്ചായത്തും എക്‌സൈസ് വകുപ്പുമായി ചേർന്ന് വെച്ചൂർ ദേവി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ലഹരിവിരുദ്ധ സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.എ.പ്രദീപ് മുഖ്യാതിഥിയായിരുന്നു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഇടയാഴം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ഷാഹുൽ സന്ദേശം നൽകി. കുടവച്ചൂർ സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ഷൈജ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.മണിലാൽ, പഞ്ചായത്തംഗങ്ങളായ എൻ.സഞ്ജയൻ, സ്വപ്ന രാജൻ, ബിന്ദുമോൾ,മിനിമോൾ, മറിയക്കുട്ടി, ശാന്തിനി, പി.ടി.എ പ്രസിഡന്റ് ഷൈമോൻ, പ്രിൻസിപ്പൽ റോയ്.ജെ.മഞ്ഞക്കുന്നേൽ, കുടുംബശ്രീ ചെയർപേഴ്സൺ മിനി സരസൻ, വിഷ്ണു, വി.എൻ.റജിമോൻ തുടങ്ങിയവർ സംസാരിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ അശോക് ബി.നായർ ലഹരിവിരുദ്ധ ക്ളാസ് നയിച്ചു.