കോട്ടയം : ചെങ്ങന്നൂർ അരീക്കര മാവേലി സ്റ്റോറിൽ 3 ലക്ഷം രൂപയിലധികം രൂപയുടെ ക്രമക്കേട് നടത്തിയ കേസിൽ മാനേജർ ആർ. മണിക്ക് കോട്ടയം വിജിലൻസ് കോടതി നാലു വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2007 മുതൽ 2009 വരെ ഇയാൾ ഇവിടെ ജോലി ചെയ്യുന്നതിനിടെ സാധനങ്ങൾ വാങ്ങിയതിലും വിറ്റതിലും ക്രമക്കേടുകൾ നടത്തുകയായിരുന്നു. കോട്ടയം വിജിലൻസ് യൂണിറ്റ് ഇൻസ്പക്ടർ എസ്. അമ്മിണിക്കുട്ടനായിരുന്നു അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി വിജിലൻസ് പബ്ലിക്ക് പ്രോസിക്യൂട്ടൻ കെ.കെ. ശ്രീകാന്ത്, രാജ്‌മോഹൻ ആർ. പിള്ള എന്നിവർ ഹാജരായി.