ചങ്ങനാശേരി: നാലുകോടി വെട്ടികാട് ഒട്ടത്തിൽ തോമസ് ജോസഫ് (86, റിട്ട. ഹെഡ്മാസ്റ്റർ, ഗവ. ഹൈസ്‌കൂൾ, പായിപ്പാട്) നിര്യാതനായി. ഭാര്യ: സിസിലിയാമ്മ ജോസഫ് മുക്കാട്ടുക്കുന്നേൽ കുടുംബാംഗം (റിട്ട. ടീച്ചർ സെന്റ് ജോസഫ് ജി.എച്ച്.എസ് പായിപ്പാട്). മക്കൾ: നാൻസി തോമസ് (കെ.എസ്.എഫ്.ഇ മാനേജർ, തെങ്ങണ), മിനി തോമസ്, ബിജി (ജോസഫ് തോമസ്, എൻജിനീയർ, ബംഗളൂരു). മരുമക്കൾ: പി.ടി ജോസഫ് (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, സഹകരണ വകുപ്പ് കോട്ടയം) പയറ്റിനാം കുഴിയിൽ പെരുമ്പനച്ചി, കെ.സി അലക്‌സാണ്ടർ (റിട്ട.മാനേജർ എസ്.ഐ.ബി) കരിങ്ങോഴയ്ക്കൽ മരങ്ങാട്ടുപിള്ളി. ബിൻസി മാണി (ഡെപ്യൂട്ടി ഡയറക്ടർ ക്ഷീരവികസന വകുപ്പ് കോട്ടയം), മാവേലികുന്നേൽ മൈലംപുള്ളി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ.