പാലാ: പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ ഇംഗ്ലീഷ് ഡിവിഷനുകൾ കൂടി ആരംഭിക്കുമെന്ന് ഹെഡ്മാസ്റ്റർ ജഹ്ഫറുദ്ദീൻ അബൂബക്കർ അറിയിച്ചു. പ്രത്യേക ഫീസുകൾ ഈടാക്കില്ല. പി.എസ്.സി വഴി നിയമിക്കപ്പെട്ട അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.