auto

മലപ്പുറം: പെരിന്തൽമണ്ണയിൽ ഓട്ടോയിൽ കഞ്ചാവുമായി വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. താഴെക്കോട് ബിടാത്തി സ്വദേശി ഷഹീർബാവയാണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക ചുമതലയുള്ള കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഹരിദാസൻ, സുനിൽകുമാർ, ശരീഫ്, അച്യുതൻ, ഷംസുദ്ദീൻ, ജലീൽ, ലിൻസി വർഗ്ഗീസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

.

തിരുവനന്തപുരത്ത് എക്സൈസും ആർപിഎഫും ചേർന്ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 31.5 ലിറ്റർ ഗോവൻ മദ്യം പിടികൂടി. ഗുജറാത്ത് സ്വദേശി റാംജി ആണ് പ്രതി. എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ നേതൃത്വം നൽകിയ പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീലാൽ എന്നിവരും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

കഴിഞ്ഞദിവസം ചേർപ്പിൽ യെല്ലോ മെത്തുമായി രണ്ടു യുവാക്കൾ പിടിയിലായിരുന്നു. വല്ലച്ചിറ സ്വദേശി അക്ഷയ് അനിൽകുമാർ, ചാലക്കുടി പരിയാരം സ്വദേശി അതുൽ കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കമ്മീഷണറുടെ മദ്ധ്യമേഖലാ സ്‌ക്വാഡും ചേർപ്പ് എക്സൈസും ചേർന്നാണ് റേഞ്ച് ഇൻസ്‌പെക്ടർ ശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. 5ഗ്രാം യെല്ലോ മെത്താംഫിറ്റമിൻ ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

.

വല്ലച്ചിറ മിനി ഗ്രൗണ്ടിന് സമീപം യുവാക്കൾ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും ഉണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു എക്സൈസ്.

അതിമാരകവും വീര്യം കൂടിയതുമായ യെല്ലോ മെത്തെന്നറിയപ്പെടുന്ന ഈ മയക്കുമരുന്നിന് യുവാക്കൾക്കിടയിൽ വൻ ഡിമാൻഡ് ആണ്. അര ഗ്രാം രണ്ടായിരം രൂപ വരെ വില തന്നാണ് ഇടപാടുകാർ വാങ്ങിയിരുന്നതെന്ന് പ്രതികൾ മൊഴി നൽകി.