ഉരുളും പന്താണീ
ലോകം,
ഉയരും പന്താണീ
ലോകം,
താഴും പന്താണീ
ലോകം,
വീഴും പന്താണീ
ലോകം.
വിരലിൽ തൊട്ട്,
മുട്ടിൽ തട്ടി,
നെഞ്ചിൽ മുട്ടി,
നെറ്റിയിലൂടെ
തലയിൽക്കയറി
താളംകൊട്ടി,
പിറകിൽ തള്ളി
നട്ടെല്ലിൽ വഴുതി,
പിൻനടുവിന്റെ
ചാഞ്ചാട്ടത്തിൽ
മദ്ദളമാടി, മയിലാടി,
കാൽമുട്ടിന്റെ
കുഴിയിൽച്ചാടി,
കുതിച്ചു മേലോ-
ട്ടേക്കൊരു ചാട്ടം.
എല്ലാം കാണും
മറ്റുള്ളോരുടെ
കണ്ണുകൾ വട്ടംചുറ്റും
കറങ്ങിവീഴും...
ഉരുളും പന്താണീ
ലോകം.
ഉയരും പന്താണീ
ലോകം!