fg

യാത്രകൾ ദേശങ്ങളിലൂടെ മാത്രമല്ല,​ കാലങ്ങളിലൂടെയുമാണ് സംഭവിക്കുന്നത്! ദേശങ്ങളിലൂടെ നാം കായികമായി സഞ്ചരിക്കുന്നു; കാലങ്ങളിലൂടെ മാനസികമായും. ഓർമ്മകളിലൂടെ ഭൂതകാലത്തിലേക്കും സങ്കല്പങ്ങളിലൂടെ ഭാവിയിലേക്കും. തത്സമയ യാത്രകൾ തന്നെയാണല്ലോ ജീവിതം. പായിപ്ര രാധാകൃഷ്ണന്റെ 'ഒ.വി.വിജയനും മുട്ടത്തുവർക്കിയും" എന്ന പുസ്തകം,​ ഭൗതികവും മാനസികവുമായി താൻ നടത്തിയ യാത്രകൾ പുരസ്‌കരിച്ചാണ്. എന്നാൽ ഇത് യാത്രാ വിവരണമല്ല; ഓർമ്മപ്പുസ്തകവുമല്ല.

കായികമായി താൻ നടത്തിയ യാത്രകളിലെ ദൃശ്യങ്ങളും കൗതുകങ്ങളും ആഴത്തിലുള്ള നിരീക്ഷണങ്ങൾക്ക് പായിപ്ര രാധാകൃഷ്ണൻ വിധേയമാക്കുന്നു, ചരിത്ര പശ്ചാത്തലം തേടുന്നു, അവയ്ക്കു പിന്നിലെ ഐതിഹ്യപ്പൊലിമകൾ ചികഞ്ഞെടുക്കുന്നു. അങ്ങനെ ദൃശ്യവിവരണങ്ങൾക്കപ്പുറം സമഗ്രമായ അനുഭവപൂർണിമ കൈവരുന്നു. ആമുഖ വാക്യമായി പായിപ്ര കുറിക്കുന്നു- 'ഒരു വഴിയും രണ്ടു തവണ നടക്കുന്നില്ല. ഓരോ യാത്രയിലും പുതുമകൾ കൂടെ വരും. സന്യാസിക്കും ഗൃഹസ്ഥനുമൊന്നും യാത്രകളിൽ നിന്ന് മോചനമില്ല. വഴിക്കണക്കുകളാകട്ടെ,​ ലളിതവുമല്ല."

മൂന്നു ഖണ്ഡങ്ങളിലായി 34 കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. ഇതിൽ, യാത്രാപഥം എന്ന ആദ്യ ഖണ്ഡത്തിലെ 'വഴിക്കണക്കുകൾ" എന്ന ആദ്യ കുറിപ്പാണ് ദാർശനിക തലങ്ങളിലേക്ക് വായനക്കാരനെ ഉയർത്തുന്നത്. ഗ്രന്ഥനാമത്തിന് തിരഞ്ഞെടുക്കപ്പെടേണ്ടത് 'വഴിക്കണക്കുകൾ" ആയിരുന്നില്ലേ എന്ന് ആർക്കും സംശയിക്കാം. 'വഴിക്കണക്കുകൾ" ഇങ്ങനെ തുടങ്ങുന്നു: 'മഹാപ്രതിഭാശാലികളുടെ വഴിത്താരകൾ അവയുടെ വന്യവും ഏകാന്ത തീവ്രവുമായ അനന്യതകളാൽ അഗദ്യമാകാറുണ്ട്. കാലത്തിന്റെ വഴിക്കണക്കുകൾ ഇവിടെ കെട്ടുപിണഞ്ഞുപോകാം."

ഗ്രന്ഥനാമം ഒരു സാഹിത്യ നിരൂപണത്തിന്റെ പ്രതീതിയുണർത്തിയേക്കാം. സാഹിത്യ നിരൂപണമല്ലെങ്കിലും അക്കാദമി സെക്രട്ടറിയും സാഹിത്യ സംബന്ധമായ നിരവധി സംഗമങ്ങളിലേക്കുള്ള യാത്രികൻ എന്ന നിലയിലും അനുഭവങ്ങളുടെ ഓർമ്മകൾ ഇടയ്ക്കിടെ തികട്ടിവരും; ഇതിഹാസ - പുരാണങ്ങൾ തുടങ്ങി,​ ചരിത്രവസ്തുക്കൾ, സമകാലികരായ എം.പി നാരായണ പിള്ള, ബഷീർ, എം.കെ.സാനു, കാക്കനാടൻ, വി.കെ.എൻ, കുഞ്ഞുണ്ണി മുതലിങ്ങോട്ട് രമേശൻ നായർ, അക്ബർ കക്കട്ടിൽ വരെ ആ സ്മൃതിപരമ്പര നീളുന്നു. ഉൾക്കൊള്ളുന്ന പരാമർശങ്ങളോ വ്യക്തികളുടെ സമ്പർക്കാനുഭവങ്ങളോ ആയി അത് ഗ്രന്ഥത്തിൽ മുഴുനീളെ പരന്നുകിടപ്പുണ്ട്.

സാഹിത്യസംബന്ധമായി താൻ പുലർത്തുന്ന നിലപാടുകളും നിസ്സംശയം വെളിപ്പെടുത്തുന്നതിൽ ഗ്രന്ഥകാരൻ ആർജവം പുലർത്തുന്നുണ്ട്. 'ഓർമ്മത്തേരിൽ" എന്ന ഖണ്ഡത്തിലെ 'ബഷീറിന്റെ പുസ്തകക്കട" എന്ന ആഖ്യാനം തുടങ്ങുന്നത് നോക്കൂ- 'സാഹിത്യപ്രവർത്തനം കാർണിവലായി മാറുന്നതും ചർച്ചകൾ കുലുക്കിക്കുത്ത് സർബത്തുകളായി മാറുന്നതും സാംസ്‌കാരിക രംഗത്തെ പൂരപ്പറമ്പാക്കുന്നതുമായ കാഴ്ചകളിൽ മലയാളി രമിക്കുകയാണിന്ന്. സർഗാത്മകതയുടെയും മൗലിക വാസനകളുടെയും പ്രതിഭാ ഗരിമയുടെയും ഏകാന്ത ശൃംഗങ്ങൾ ഏറക്കുറെ അസ്തമിക്കുകയാണെന്നാണ് സാഹിത്യോത്സവങ്ങൾ പറയാതെ പറയുന്നത്." ഇതൊരു നിലപാട് പ്രഖ്യാപനമാണ്, സമകാല സാഹിത്യചര്യകളോടുള്ള സമീപനവുമാണ്. ഇങ്ങനെ ഒട്ടേറെ മിന്നലാട്ടങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. (ലേഖകന്റെ മൊബൈൽ: 94473 60631)​

പ്രസാധക‌ർ: എച്ച് ആൻഡ് സി

വ​യ​ൽ​വാ​രം​ ​വീ​ട്

​കുള​ത്തൂ​ർ​ ​ജി​ ​വി​ജ​യ​മ്മ​

​പ​ദ​ലാ​ളി​ത്യം​ ​കൊ​ണ്ടും​ ​വ​ർ​ണ്ണ​ന​കൊ​ണ്ടും​ ​ത​ഴ​ച്ചു​ ​നി​ൽ​ക്കു​ന്ന​ 51​ ​ക​വി​ത​ക​ളു​ടെ​ ​സ​മാ​ഹാ​ര​മാ​ണി​ത്.​ ​ക​വി​ത​യു​ടെ​ ​രാ​ഷ്ട്രീ​യ​വും​ ​ര​സ​ത​ന്ത്ര​വും​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​ക​വി​യ​ത്രി​ ​ഇ​തി​ൽ​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​

പ്ര​സാ​ധ​ക​ർ​:​ മൈ​ത്രി​ ​ബു​ക്സ്