ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സ്വകാര്യം സംഭവബഹുലം എന്ന ഫാമിലി ത്രില്ലർ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.അന്നു ആന്റണി, അർജുൻ, ആർജെ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് നിർമ്മാണം. ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിർവഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് സിദ്ധാർത്ഥ പ്രദീപാണ് സംഗീതം. മേയ് 31ന് റിലീസ് ചെയ്യും.
പി.ആർ.ഒ: പി.ശിവപ്രസാദ്.