rt

അശ്വതി: പല കാര്യങ്ങളും ആഗ്രഹിക്കുന്നതു പോലെ നടക്കും. പുത്രന് ജോലി ലഭിക്കും. ആരോഗ്യം തൃപ്തികരം. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കില്ല. പഠനത്തിൽ ശ്രദ്ധിക്കണം. ഭാഗ്യദിനം ബുധൻ.

ഭരണി: സഹപ്രവർത്തകരുടെ സഹായം ലഭിക്കും. യാത്രകൾ ഗുണകരമാകും. പരീക്ഷകളിൽ വിജയം. ഉദ്യോഗാർത്ഥികൾക്ക് ചില കാര്യങ്ങളിൽ തടസങ്ങൾ ഉണ്ടാവും. യാത്രകൾകൊണ്ട് മെച്ചം ലഭിക്കില്ല. ഭാഗ്യദിനം വ്യാഴം.

കാർത്തിക: എതിരാളികളെ കൗശലപൂർവം പരാജയപ്പെടുത്തും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം. ഗൃഹനിർമ്മാണത്തിൽ പ്രതീക്ഷിച്ചതിലും ചെലവ് അധികമാകും. ഭാഗ്യദിനം തിങ്കൾ.

രോഹിണി: ആത്മവിശ്വാസം ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പണയം വച്ച വസ്തു തിരിച്ചെടുക്കും. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളുമായി അഭിപ്രായ ഭിന്നത. ഭാഗ്യദിനം വെള്ളി.

മകയിരം: യാത്രകൾ വേണ്ടിവരും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സാമ്പത്തിക ബാദ്ധ്യതകൾ തീർക്കും. ഗുരുജനങ്ങൾക്ക്‌ രോഗപീഡയുണ്ടാകും. അഭിപ്രായങ്ങളുടെ പേരിൽ ഒറ്റപ്പെടും. ഭാഗ്യദിനം ഞായർ.

തിരുവാതിര: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. അവിചാരിതമായ നേട്ടങ്ങൾ ഉണ്ടാകും. ഉദ്ധ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. പൊതുപ്രവർത്തകർക്ക് നല്ല സമയമല്ല. ആരോഗ്യം ശ്രദ്ധിക്കണം. ഭാഗ്യദിനം ശനി.

പുണർതം: ആത്മീയകാര്യങ്ങളിൽ താത്പര്യമേറും. വിദേശയാത്രയ്ക്ക് സാദ്ധ്യത. ദൈവാധീനം അനുകൂലം. മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യത. ഭാഗ്യദിനം ചൊവ്വ.

പൂയം: കുടുംബജീവിതം സന്തോഷകരമാകും. വീട്‌ മോടിപിടിപ്പിക്കും. വരുമാനം വർദ്ധിക്കും. ജോലിക്കാര്യത്തിൽ മന്ദത. മനഃക്ലേശത്തിന് സാദ്ധ്യത. മത്സരങ്ങളിലും പരീക്ഷകളിലും കഷ്ടിച്ച് ജയിക്കും. ഭാഗ്യദിനം ഞായർ.

ആയില്യം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വിശിഷ്ട വ്യക്തിത്വങ്ങളെ പരിചയപ്പെടും. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. ഭൂമി ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധിക്കണം. ഭാഗ്യദിനം ചൊവ്വ.

മകം: ദീർഘകാലമായി കാത്തിരുന്ന കാര്യം നിറവേറും. പരീക്ഷകളിൽ വിജയം. മക്കളുടെ ഉപരിപഠനം,​ ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ ചില ആശയകുഴപ്പങ്ങൾ വരാം. ജലം മൂലം അപകടത്തിന് സാദ്ധ്യത. ഭാഗ്യദിനം ശനി.

പൂരം: മനസ്സമാധാനമുള്ള വാരം. തീർത്ഥയാത്ര ചെയ്യും. സൈനിക- പൊലീസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശുഭകരമായ കാലം. സഹപ്രവർത്തകരിൽ നിന്ന് ചില ബുദ്ധിമുട്ടുകൾ നേരിടും. ഭാഗ്യദിനം ബുധൻ.

ഉത്രം: ബഹുമതികൾ ലഭിക്കും. സന്തോഷാനുഭവങ്ങൾ വർദ്ധിക്കും. പ്രതികൂല സാഹചര്യങ്ങളെ അദ്ധ്വാനംകൊണ്ട് മറികടക്കും. ഭാവിയിലേയ്ക്ക് ഗുണകരമായ തീരുമാനം ഏടുക്കും. ശത്രുക്കളെ മിത്രങ്ങളാക്കും. ഭാഗ്യദിനം വ്യാഴം.

അത്തം: ഗൃഹനിർമ്മാണം പൂർത്തിയാക്കും. സാമ്പത്തിക അഭിവൃദ്ധി, അംഗീകാരങ്ങൾ എന്നിവ ലഭിക്കും. കർമ്മരംഗത്ത് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കും. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം. ഭാഗ്യദിനം വെള്ളി.

ചിത്തിര: സുഹൃത്തുക്കൾ വഴി നേട്ടങ്ങളുണ്ടാകും. ആരോഗ്യം തൃപ്തികരം. വരുമാനം വർദ്ധിക്കും. കുടുംബ ജീവിതം സമാധാനപരമാകും. ചെലവ് നിയന്ത്രിക്കുക. ചില കൂട്ടുകെട്ടുകൾ അപകടത്തിന് വഴിയൊരുക്കും. ഭാഗ്യദിനം തിങ്കൾ.


ചോതി: സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച സഹായം ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം. അപ്രതീക്ഷിതമായ ശുഭവാർത്ത കേൾക്കും. സാമൂഹ്യ പ്രവർത്തകർക്ക്‌ ജോലിഭാരം കൂടും. ബന്ധുക്കളുമായി അകലും. ഭാഗ്യദിനം ബുധൻ.


വിശാഖം: ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളിൽ വിജയിക്കും. കലാകാരന്മാർക്ക് നല്ല സമയം. അന്യനാട്ടിലേയ്ക്ക് സ്ഥലംമാറ്റം. ഒറ്റയ്ക്കുള്ള രാത്രിയാത്രകൾ ഒഴിവാക്കുക. ജാമ്യം നിൽക്കരുത്. ഭാഗ്യദിനം വെള്ളി.

അനിഴം: ഉപരിപഠനത്തിന് അവസരം. സാമ്പത്തികനില ഭദ്രം. പുതിയ സംരംഭങ്ങളിൽ വിജയിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ശത്രുക്കളുടെ പ്രവർത്തനം വിഷമിപ്പിക്കുവാൻ ഇടയുണ്ട്. പരാജയ ഭീതി കൂടും. ഭാഗ്യദിനം തിങ്കൾ.

തൃക്കേട്ട: നഷ്ടപ്പെട്ട അവസരം വീണ്ടും വന്നുചേരും. സന്താനങ്ങളുടെ കാര്യത്തിലുള്ള ആശങ്കകൾ നീങ്ങും. പഴയ സൗഹൃദം പുതുക്കും. പൂർവികസ്വത്ത് ക്രയവിക്രയം നടത്തും. എടുത്തുചാട്ടം നിയന്ത്രിക്കണം. ഭാഗ്യദിനം വെള്ളി.

മൂലം: പുതിയ ജോലിക്ക് സാദ്ധ്യത. വ്യവഹാരങ്ങളിൽ അനുകൂല തീരുമാനം. വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ഭൂമി വില്പന നടത്തും. പിണങ്ങി നിന്നവർ വീണ്ടും അടുക്കും. പുതിയ വീട്ടുപകരണങ്ങൾ വാങ്ങും. ഭാഗ്യദിനം തിങ്കൾ.

പൂരാടം: പാരമ്പര്യ സ്വത്ത് കൈവശം വന്നുചേരും. താത്കാലിക ജോലികൾ സ്ഥിരപ്പെടും. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ ഉന്നത വിജയം. അപകടങ്ങളിൽ നിന്ന് അത്ഭുതപരമായി രക്ഷപ്പെടും. ഭാഗ്യദിനം വെള്ളി.

ഉത്രാടം: സ്ഥലംമാറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാവുന്ന വാരം. കായിക മത്സരങ്ങളിൽ വിജയം. പ്രവർത്തന രംഗത്ത് സമാധാനം നിലനിൽക്കും. പൊതുപ്രവർത്തകർക്ക് വെല്ലുവിളികൾ ഉയർന്നേക്കും. ഭാഗ്യദിനം ബുധൻ.

തിരുവോണം: പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും. സംഘടനകളിൽ പദവി ഉയർന്നേക്കാം. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ഇഷ്ടകാര്യങ്ങൾ ചെയ്യുന്നതിനുള്ള തടസ്സങ്ങളെ നേരിടും. ഭാഗ്യദിനം ശനി.

അവിട്ടം: വീട് പുതുക്കിപ്പണിയും. സ്വന്തമായി ഭൂമി വാങ്ങും. പാർട്ണർഷിപ്പ് ഇടപാടുകൾ ലാഭകരമാകും. നഷ്ടപ്പെട്ട വസ്തു തിരികെ കിട്ടും. ദാമ്പത്യരംഗത്ത് അനുകൂല ഫലം ലഭിക്കും. അധികച്ചെലവുകൾ വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.

ചതയം: വിദ്യാർത്ഥികൾക്ക് നല്ല സമയം. ബുദ്ധിപരമായ നിക്കങ്ങളിലൂടെ പലതും നേടും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. സർക്കാർ സഹായം ലഭിക്കും. മാതാപിതാക്കളുമായി തർക്കത്തിന് സാദ്ധ്യത. ഭാഗ്യദിനം വെള്ളി.

പൂരുരുട്ടാതി: പൊതുവെ നല്ലവാരം. വായ്പകൾ അനുവദിച്ചുകിട്ടും. പുതിയ വാഹനം വാങ്ങും. വ്യവഹാരങ്ങളിൽ ശ്രദ്ധിച്ച് ഇടപെടുക. നേത്രരോഗം പിടിപെടാൻ സാദ്ധ്യത. വിദ്യാർത്ഥികൾക്ക് നല്ല സമയമല്ല. ഭാഗ്യദിനം ഞായർ.

ഉ​ത്ര​ട്ടാ​തി​: വിദേശ ജോലിക്ക് സാദ്ധ്യത. അവിചാരിത ധനാഗമം. റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർക്ക് അപ്രതീക്ഷിത നേട്ടം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. ഭാഗ്യദിനം വ്യാഴം.

രേവതി: ധനപരമായ നേട്ടങ്ങൾ കൈവരിക്കും. പുതിയ ആദായ മാർഗങ്ങൾ നേടിയെടുക്കും. കർമ്മരംഗത്തെ ചില മാറ്റങ്ങൾ മുൻക്കൂട്ടി കാണും. അപ്രതീക്ഷിതമായി ചില വിഷമതകൾ വന്നേക്കാം. ഭാഗ്യദിനം ശനി.