x

ഉണ്ണി മുകുന്ദൻ വീണ്ടും സൂപ്പർ ആക്ഷൻ ഹീറോയായി എത്തുന്ന ഹനീഷ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന മാർക്കോ ഇന്ന് മൂന്നാറിൽ ചിത്രീകരണം ആരംഭിക്കും.ഹനീഫ് അദേനി സംവിധാനം ചെയ്ത് മികച്ച വിജയം നേടിയ മിഖായേലിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന പ്രതിനായക കഥാപാത്രത്തെ നായക കഥാപാത്രമാക്കിയാണ് മാർക്കോ ഒരുങ്ങുന്നത്. മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസിലൂടെ വൻ മുതൽമുടക്കിൽ എത്തുന്ന മാസ് എന്റർടെയ്നറായ മാർക്കോയിൽ ബോളിവുഡ് യുക്തി തരേജ ആണ് നായിക. യുക്തി തരേജയുടെ ആദ്യ ചിത്രമാണ് മാർക്കോ സിദ്ധിഖ്, ജഗദീഷ്, ആൻസൻ പോൾ , കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു . ഫോർട്ട് കൊച്ചിയാണ് മറ്രൊരു ലൊക്കേഷൻ.
കലൈകിംഗ് സൺ, സ്റ്റണ്ട് സിൽവ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രഫേഴ്സ്.
കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂർ ആണ് സംഗീതം.ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്,
എഡിറ്റിംഗ് ഷ മീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്, മേക്കപ്പ് സുധി സുരേന്ദ്രൻ,
കോസ്റ്റ്യും ഡിസൈൻ ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂര്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.