railway

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിരവധി ഒഴിവുകള്‍. ഇന്ത്യന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ നോര്‍ത്തേണ്‍ റെയില്‍വേയിലാണ് അവസരങ്ങള്‍. ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ്, വെയിറ്റ് ലിഫ്റ്റിംഗ് ബോക്‌സിംഗ്, നീന്തല്‍, അക്വാടിക്‌സ്, ടേബിള്‍ ടെന്നീസ്, ഹോക്കി തുടങ്ങിയ വിവിധ കായിക ഇനങ്ങളില്‍ മികവ് കാണിച്ചവര്‍ക്കാണ് അവസരം. 38 ഒഴിവുകളിലേക്ക് മേയ് 16 വരെയാണ് അപേക്ഷിക്കാന്‍ കഴിയുക.

18 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് പ്രായത്തില്‍ ഇളവുണ്ട്. പത്താം ക്ലാസ് പാസ് ആയിരിക്കണമെന്നതാണ് വിദ്യാഭ്യാസ യോഗ്യത. 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വനിതകള്‍, ഒ.ഇ.സി കാറ്റഗറിക്കാര്‍ക്ക് 250 രൂപയാണ്. പ്രായ പരിധിയിലെ ഇളവ്, യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ https://rrcnr.net.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ആകെ 38 ഒഴിവുകള്‍

ഫുട്ബോള്‍- മെന്‍ 05
വെയ്റ്റ് ലിഫ്റ്റിങ് മെന്‍ 02
അത്ലറ്റിക്സ്-വിമെന്‍ 02
അത്ലറ്റിക്സ് മെന്‍ 06
ബോക്സിങ്-മെന്‍ 03
ബോക്സിങ് വിമെന്‍ 01
നീന്തല്‍ മെന്‍ അക്വാട്ടിക്സ് 03
ടേബിള്‍ ടെന്നീസ്-മെന്‍ 02
ഹോക്കി-മെന്‍ 04
ഹോക്കി-വിമന്‍ 01
ബാഡ്മിന്റണ്‍-മെന്‍, ബാഡ്മിന്റണ്‍-വിമന്‍ 05
കബഡി-മെന്‍ 01
ഗുസ്തി-മെന്‍ 01
ഗുസ്തി-വിമന്‍ 01
ചെസ്-മെന്‍ 01