navakeralam-bus

തിരുവനന്തപുരം:മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന ബസ് ഗുരുഡ പ്രിമിയം എന്ന പേരിൽ മേയ് 5 മുതൽ കെ.എസ്.ആർ.ടി.സി കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കും തിരിച്ചും സർവീസ് നടത്തും. പൊതുജനങ്ങൾക്കുള്ള ബസിന്റെ കന്നി യാത്ര ഇന്ന് വൈകിട്ട് 6.30ന് .ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടു വരെ സർവീസ് നടത്തും. ഈ ട്രിപ്പിൽ ടിക്കറ്റെട്ത്ത് യാത്ര ചെയ്യാനാകും. ലിഫ്ട് ഉൾപ്പെടെയുള്ള സവിശേഷകളെല്ലാം നിലനിറുത്തിയാണ് ബസ് നിരത്തിലിറക്കുന്നത്.

എയർകണ്ടിഷൻ ചെയ്ത ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകളാണ് . ഫുട്‌ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത
ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് മാത്രമാണ് യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് . ശുചിമുറി, വാഷ്‌ ബേസിൻ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവും . യാത്രക്കാർക്ക് ആവശ്യാനുസരണം ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഷെഡ്യൂൾ
രാവിലെ നാലിന് കോഴിക്കോടു നിന്നും തിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11.35 ന് ബംഗളൂരുവിൽ. ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവിൽ നിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന്‌കോഴിക്കോട് എത്തിച്ചേരും.

സ്റ്റോപ്പുകൾ-കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു, ബംഗളൂരു (സാറ്റ്‌ലെറ്റ് , ശാന്തിനഗർ )

ടിക്കറ്റ്- ₹1171+5% നികുതി

കോഴിക്കോട്- ബംഗളൂരു സർവീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്.എ.സി ബസുകൾക്കുള്ള 5% ആഡംബര നികുതിയും നൽകണം. ഓൺലൈൻ റിസർവേഷൻ സൗകര്യമുണ്ട്. നിലവിൽ കോഴിക്കോട് നിന്നും പുറപ്പെടുന്ന എ.സി മൾട്ടിആക്സിൽ ബസിലെ ബംഗളൂരു വരെയുള്ള ടിക്കറ്റ് നിരക്ക് 1099 രൂപയാണ്. സൂപ്പർഫാസ്റ്റിന് 432 രൂപ.