ബംഗളൂരു: ലൈംഗിക ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് ജെഡിഎസ് അദ്ധ്യക്ഷൻ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ എംപി. സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കാൻ താൻ നിലവിൽ ബംഗളൂരുവിലില്ല. സിഐഡിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രജ്വൽ പറഞ്ഞു. അന്വേഷണ സംഘത്തിന് തന്റെ അഭിഭാഷകൻ കൈമാറിയ കത്തും എക്‌സിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ವಿಚಾರಣೆಗೆ ಹಾಜರಾಗಲು ನಾನು ಬೆಂಗಳೂರಿನಲ್ಲಿ ಇಲ್ಲದ ಕಾರಣ, ನಾನು ನನ್ನ ವಕೀಲರ ಮೂಲಕ C.I.D ಬೆಂಗಳೂರಿಗೆ ಮನವಿ ಮಾಡಿದ್ದೇನೆ.
— Prajwal Revanna (@iPrajwalRevanna) May 1, 2024
ಸತ್ಯ ಆದಷ್ಟು ಬೇಗ ಹೊರಬರಲಿದೆ.
As I am not in Bangalore to attend the enquiry, I have communicated to C.I.D Bangalore through my Advocate. Truth will prevail soon. pic.twitter.com/lyU7YUoJem
24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രജ്വലിനും പിതാവും മുൻ മന്ത്രിയുമായ എച്ച് ഡി രേവണ്ണയ്ക്കും അന്വേഷണ സംഘം സമൻസ് അയച്ചിരുന്നു. ലൈംഗിക ആരോപണത്തിൽ പ്രജ്വലിനെ ജെഡിഎസ് കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കണോ എന്നുള്ള കാര്യം പിന്നീട് തീരുമാനിക്കും. പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകുമെന്നാണ് ജെഡിഎസ് കരുതുന്നത്. സംഭവത്തെ തുടർന്ന് പാർട്ടി കാരണം കാണിക്കൽ നോട്ടീസും പ്രജ്വലിന് നൽകിയിരുന്നു.