വിവാഹ വീഡിയോയും ഫോട്ടോഷൂട്ടുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പാകിസ്ഥാനി വരൻ വധുവിന് നൽകിയ സർപ്രൈസ് ഗിഫ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
എക്സിൽ ആണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നവദമ്പതികൾ വേദിയിൽ നിൽക്കുകയാണ്. ഇതിനിടയിൽ തന്റെ കൈയിലെ നീല പൊതി വധുവിനെ ഏൽപ്പിക്കുകയാണ് വരൻ. തുറന്നുനോക്കിയ വധു ഞെട്ടി. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫ്രെയിം ചെയ്ത ചിത്രമായിരുന്നു അത്. തുടർന്ന് ഇരുവരും പൊട്ടിച്ചിരിക്കുകയും ഫോട്ടോ പിടിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. ഈ സമയം അതിഥികൾ ആർപ്പുവിളിക്കുന്നതും കേൾക്കാം.
ഒരു മിനിട്ട് 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഏഴ് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. നിരവധി പേർ റിപോസ്റ്റ് ചെയ്തു. വിവാഹ ദിനത്തിൽ ഇത്തരമൊരു സമ്മാനം നൽകുന്നതിനെ നിരവധി പേർ വിമർശിച്ചു. ഇമ്രാൻ ഖാന്റെ ആരാധകരായ ചിലർ ഇതിനെ അനുകൂലിക്കുകയും ചെയ്‌തിട്ടുണ്ട്.
Becoming a common occurrence now. How long before they put a ban on this? pic.twitter.com/c0BJHjTdkQ
— Mahvish- (@halfbakedtruths) April 30, 2024
അതേസമയം, നിരവധി കേസുകളിൽ പ്രതിയായ ഇമ്രാൻ ഖാൻ ഇപ്പോൾ ജയിലിലാണ്. തോഷഖാൻ കേസിൽ ഇമ്രാനും ഭാര്യയ്ക്കും 14 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.