navya-nair

മലയാളികളുടെ ഇഷ്ടനായികമാരിലൊരാളാണ് നവ്യാ നായർ. വെളളിത്തിരയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും താരം പ്രേക്ഷകരുടെ മുന്നിലെത്താറുണ്ട്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ നവ്യ പങ്കുവച്ച ചില ചിത്രങ്ങളാണ് വൈറലാകുന്നത്. മകൻ സായിയുടെ ക്യാമറയിൽ മോഡലായി നിൽക്കുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

ചിത്രങ്ങൾ പകർത്തിയത് ആരാണെന്ന് നവ്യ മെൻഷൻ ചെയ്തിട്ടില്ലെങ്കിലും മൊബൈലിൽ ചിത്രമെടുക്കുന്ന മകനെയും കാണാൻ സാധിക്കും. താരവും മകനും ബാലിയിലേക്ക് യാത്ര നടത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. പുതിയ പോസ്റ്റിന് മികച്ച പ്രതികരണങ്ങളാണ് നവ്യയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. നവ്യ ഇപ്പോഴും ചെറുപ്പമാണെന്നും കോളേജ് കുട്ടിയെപ്പോലെ തോന്നുമെന്നുമാണ് ആരാധകരുടെ കമന്റുകൾ.

View this post on Instagram

A post shared by Navya Nair (@navyanair143)

അടുത്തിടെ വസ്ത്ര വ്യാപാര രംഗത്തും സജീവമാകാൻ നവ്യ പുതിയ ബിസിനസ് ആശയവുമായി എത്തിയിരുന്നു. ഒരിക്കൽ ധരിച്ചതോ അല്ലെങ്കിൽ വാങ്ങിയിട്ടും ഉടുക്കാതെ പോയ സാരികൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് താരം. പ്രീ ലവ്ഡ് ബൈ നവ്യാ നായർ എന്ന ഇൻസ്റ്റഗ്രാം പേജ് വഴിയാണ് വിൽപ്പന. ലിനൻ സാരികൾക്ക് 2500 രൂപയും കാഞ്ചീപുരം സാരികൾക്ക് 4600 രൂപ വരെയും ബനാറസ് സാരികൾക്ക് 4500 രൂപ തൊട്ടുമാണ് വില. ഷിപ്പിംഗ് ചാർജും നൽകണം.

2001ൽ സിബി മലയിൽ സംവിധാനം ചെയ്ത 'ഇഷ്ടം' എന്ന ചിത്രത്തിലൂടെയാണ് നവ്യ ആദ്യമായി സിനിമയിൽ എത്തുന്നത്. 'നന്ദനം' എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് തമിഴിലും കന്ന‌ഡയിലും അഭിനയിച്ചു. വിവാഹശേഷം ഏറെക്കാലം സിനിമയിൽ ഇടവേളയെടുത്ത താരം 2022ൽ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ തിരിച്ചെത്തിയത്. അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനെ’യാണ് താരത്തിന്റെ ഏറ്റവുമൊടുവിൽ തീയറ്ററുകളിൽ എത്തിയ ചിത്രം.