കുട്ടികളുടെ പല തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കൊച്ചുകുട്ടികൾ പാട്ടുപാടുന്നതും കഥപറയുന്നതും, അഭിനയിക്കുന്നതുമൊക്കെ കാണാൻ തന്നെ നല്ല രസമാണ്. അത്തരത്തിൽ ഒരു കുട്ടി സിംഹത്തെ അനുകരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
റിലി എന്ന കുട്ടിയാണ് സിംഹത്തെ അനുകരിച്ചുകൊണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. റിലിയുടെ അമ്മ ആമിയാണ് വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്. അമ്മയും മകളും കൂടി സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്.
എല്ലാവർക്കും അറിയേണ്ടത് ഈ സൗണ്ട് യഥാർത്ഥത്തിൽ നീ തന്നെ ഉണ്ടാക്കുന്നതാണോയെന്ന് അമ്മ റിലിയോട് ചോദിക്കുന്നു. ഇത് 'റിയൽ' ആണെന്ന് പറഞ്ഞുകൊണ്ട് അവൾ സിംഹത്തെപ്പോലെ ഗർജിക്കുകയാണ്.
— paten (@Zeebaybz) April 25, 2024
ഒരു മിനിട്ടിലധികം ദൈർഘ്യമുള്ള വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. നാൽപ്പതിനായിരത്തിലധികം പേർ ലൈക്ക് ചെയ്തു. ഒരു കൊച്ചുകുട്ടി ഇത്രയും മനോഹരമായി സിംഹത്തെ അനുകരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നതെന്നും മറ്റും പറഞ്ഞുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.