ബാങ്കോക്ക്: ദത്തുപുത്രനുമായി കിടക്ക പങ്കിട്ട വനിതാ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അവിഹിത ബന്ധം ഭർത്താവ് കണ്ടുപിടിച്ചതോടെയാണ് നടപടി ഉണ്ടായത്. തായ്‌ലൻഡിലെ തീപ്പൊരി നേതാവായ നാൽപ്പത്തഞ്ചുകാരി പ്രപാപോൺ ചോയിവാഡ്‌കോയാണ് സസ്പെൻഡുചെയ്യപ്പെട്ടത്. ഇരുപത്തിനാലുകാരനും സന്ന്യാസിയുമായ ഫ്രാ മഹായ്‌ക്കൊപ്പമാണ് ചോയിവാഡ്‌കോ അവിഹിതം പുലർത്തിയത്. കഴിഞ്ഞവർഷം ഒരു ദേവാലയത്തിൽ നിന്നാണ് ദമ്പതികൾ ഫ്രാ മഹായെ ദത്തെടുത്തത്. അറുപത്തഞ്ചുകാരനാണ് ചോയിവാഡ്‌കോയുടെ ഭർത്താവ്. കയ്യോടെ പിടിക്കപ്പെട്ടെങ്കിലും സ്ഥലത്തുനിന്ന് സൂത്രത്തിൽ മുങ്ങിയ ഫ്രാ മഹാ ഇപ്പോൾ ഒളിവിലാണ്.
ഇരുവരും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്ന് ചോയിവാഡ്‌കോയുടെ ഭർത്താവിന് നേരത്തേ സംശയമുണ്ടായിരുന്നു. എന്നാൽ തെളിവുകൾ ഒന്നും ലഭിച്ചില്ല. ഭർത്താവ് പറയുന്നത് വെറും ആരോപണം എന്നാണ് ചോയിവാഡ്‌കോ പറഞ്ഞിരുന്നത്. ദത്തുപുത്രനൊപ്പം പലപ്പോഴും ഏറെനേരം മുറി അടച്ചിരിക്കുന്നാണ് ഭർത്താവിന് സംശയത്തിന് ഇടനൽകിയത്. ചോദിക്കുമ്പോഴൊക്കെ തങ്ങൾ തമാശക്കളികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു എന്നും എന്തിനാണ് ഇങ്ങനെ സംശയിക്കുന്നതെന്നുമായിരുന്നു മറുപടി. കഴിഞ്ഞദിവസം ചോയിവാഡ്‌കോയെ ഫോൺവിളിച്ചിട്ടും കിട്ടാതായതോടെ ഭർത്താവിന് സംശയമായി.
അവിഹിതത്തിലേർപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമായതോടെ അഞ്ചുമണിക്കൂറോളം കാറോടിച്ച് വീട്ടിലെത്തുകയായിരുന്നു. പിടികൂടുമ്പോൾ പൂർണ നഗ്നയായി ദത്തുപുത്രനൊപ്പം കിടക്കുകയായിരുന്നു ചോയിവാഡ്‌കോ എന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അവിഹിതം കയ്യോടെ പിടിക്കപ്പെട്ടതിൽ തികഞ്ഞ സന്തോഷമുണ്ടെന്നാണ് ചോയിവാഡ്‌കോയുടെ ഭർത്താവ് പറയുന്നത്. ഇത്രയും നാൾ ചോയിവാഡ്‌കോ തന്നെയും രാജ്യത്തെ ജനങ്ങളെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും അയാൾ പറഞ്ഞു.
സംഭവം സോഷ്യൽ മീഡിയിൽ ചൂടുള്ള വാർത്തതായി. അതോടെ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം ഇടപെടുകയും സസ്പെൻഡുചെയ്യുകയുമായിരുന്നു. അന്വേഷണം പൂർത്തിയാകുംവരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറിനിൽക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്ധ്യ തായ്‌ലൻഡിലെ പ്രവിശ്യയായ സുഖോത്തായിയിൽ നിന്നുള്ള രാഷ്ട്രീയക്കാരനാണ് ചോയിവാഡ്‌കോ. കഴിഞ്ഞ വർഷം മാർച്ച് മുതലാണ് ഡെമോക്രാറ്റ് പാർട്ടി അംഗമാണ്. സൗന്ദര്യം കൊണ്ടും പ്രവർത്തന മികവുകൊണ്ടും ഇവർക്ക് രാജ്യത്തും പുറത്തും നിരവധി ആരാധകരാണ് ഉള്ളത്.