
കഴിഞ്ഞ പത്ത് വർഷത്തിനിടെ വലിയ രീതിയിലുള്ള മാറ്റമാണ് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ജനങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. പണ്ടുകാലത്ത് വളരെ കുറച്ചുപേർ മാത്രമാണ് ചർമ സംരക്ഷണത്തിനായി സമയം മാറ്റി വച്ചിരുന്നതെങ്കിൽ ഇന്ന് ഭൂരിഭാഗം പേരും ഇതിനെ ദിനചര്യയുടെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞു. കൂടുതൽപേരും യൂട്യൂബ് നോക്കിയും ഇൻഫ്ലുവൻസർമാരെ വിശ്വസിച്ചുമാണ് ഓരോ ബ്യൂട്ടി പ്രോഡക്‌ടുകൾ വാങ്ങുന്നത്. വീഡിയോകൾ കണ്ട് ആവശ്യമില്ലാത്ത സാധനങ്ങൾ പോലും യുവാക്കൾ വാങ്ങിക്കൂട്ടുകയാണ്.
എന്നാൽ, ഇവയിൽ ഭൂരിഭാഗവും നിങ്ങൾക്ക് ഉപകാരപ്പെടണമെന്നില്ല. ചിലത് വളരെ വലിയ ദോഷങ്ങളാകും ഉണ്ടാക്കുക. ഇങ്ങനെ നമ്മുടെ ചർമത്തിന് അപകടകരമായ ചില വസ്‌തുക്കളെക്കുറിച്ച് പറയുകയാണ് ത്വക്ക് രോഗ വിദഗ്ദ്ധയും കോസ്‌മറ്റോളജിസ്റ്റുമായ ഡോ. മേഘ്‌ന മൗർ. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ഇത്തരത്തിൽ നമ്മൾ ഉപയോഗിക്കാൻ പാടില്ലാത്ത വസ്‌തുക്കൾ ഏതൊക്കെയെന്ന് നോക്കാം.
1. പോർ സ്‌ട്രിപ്പുകൾ
ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും നീക്കം ചെയ്യാനും മുഖത്തെ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യാനുമാണ് പോർ സ്‌ട്രിപ്പുകൾ ഉപയോഗിക്കുന്നത്. എന്നാൽ, ഇവ ഉപയോഗിക്കുന്നതിലൂടെ ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും പൂർണമായി നീക്കാൻ സാധിക്കില്ല. മാത്രമല്ല, ചർമത്തിൽ ചൊറിച്ചിൽ, ചുവപ്പ് പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.
2. ഹെവി സ്‌ക്രബുകൾ
മൃതകോശം നീക്കം ചെയ്യാൻ വേണ്ടിയാണ് നമ്മൾ സ്‌ക്രബുകൾ ഉപയോഗിക്കുന്നത്. എന്നാൽ, വലിയ തരികളുള്ള സ്ക്രബുകൾ ഉപയോഗിക്കുന്നതിലൂടെ മുഖത്ത് മുറിവുകൾ ഉണ്ടാവുന്നതിനും പുതിയ കോശങ്ങളെ പോലും നശിപ്പിക്കുന്നതിനും കാരണമാകുന്നു.
3. സാലിസിലിക് ആസിഡ്
മുഖക്കുരു കുറയ്‌ക്കാൻ സഹായിക്കുന്ന ഫേസ്‌വാഷുകളിൽ ഉപയോഗിക്കുന്ന പ്രധാന ചേരുവയാണ് സാലിസിലിക് ആസിഡ്. ഇതിന്റെ അമിതമായ ഉപയോഗം പാർശ്വഫലങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. മുഖക്കുരു കുറയ്‌ക്കുമെങ്കിലും ചർമം വരണ്ടതാക്കാനും സെൻസിറ്റീവാക്കാനും ഇത് കാരണമാകുന്നു.
4. ഫേഷ്യൽ റോളറുകൾ
പ്രശസ്‌തമാണെങ്കിലും പലർക്കും ഫലപ്രദമല്ലാത്ത ഒന്നാണ് ഫേഷ്യൽ റോളറുകൾ.