നടനും സംവിധായകനുമായ മധു വാര്യർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രതിഭയെ കാണാൻ പോകുന്നുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ തുടങ്ങുന്നത്.
പെട്ടിയുമെടുത്ത് വാതിലടച്ച് എവിടെയോ പോകുകയാണ് അദ്ദേഹം. ഫ്ളൈറ്റിൽ നിന്നുള്ള ദൃശ്യങ്ങളും കാണാം. ഏറ്റവും ഒടുവിലായി സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം നിൽക്കുന്ന ദൃശ്യങ്ങളാണ് നൽകിയിരിക്കുന്നത്. സഹോദരി മഞ്ജുവാര്യരാണ് രജനിയെ കാണാൻ അവസരമൊരുക്കിയത്.
രജനിയുടെ പുതിയ ചിത്രമായ 'വേട്ടയ്യനിൽ' മഞ്ജുവാണ് നായിക. ചെന്നൈയിലെത്തിയാണ് മധു വാര്യർ രജനിയെ കണ്ടത്. ടി ജി ജ്ഞാനവേൽ ആണ് സിനിമയുടെ സംവിധായകൻ. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.