നമ്മൾ കേരളത്തിലുള്ളവർ പിന്തുടർന്ന് പോകുന്നത് ഭാരതീയ ജ്യോതിഷമാണ്. അതുപോലെ മറ്റ് സ്ഥലങ്ങളിലും അവരുടേതായ ജ്യോതിഷ രീതികളുണ്ട്. ഇങ്ങനെ പാശ്ചാത്യ ജ്യോതിഷപ്രകാരം ഗ്രിഗോറിയൻ കാലഗണനാരീതി അടിസ്ഥാനമാക്കി ജനനതീയതി, ജനനസംഖ്യ, ജനിച്ച മാസം എന്നിവയിൽ നിന്ന് ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളും ഭാവിയും കണ്ടെത്താൻ സാധിക്കുമെന്നാണ് വിശ്വാസം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം അഞ്ചാമത്തെ മാസമാണ് മേയ് മാസം. ഗ്രീക്ക് ദേവതയായ 'മയ്യ'യുടെ പേരിൽ നിന്നാണ് ഈ മാസത്തിന് മേയ് എന്ന പേര് വന്നതെന്നും കരുതപ്പെടുന്നുണ്ട്. പ്രണയത്തിന്റെയും വിജയത്തിന്റെയും പ്രതീകമായാണ് മരതകത്തെ കരുതുന്നത്. ഈ മാസത്തിൽ ജനിച്ചവരുടെ വിവാഹം, ജോലി എന്നിവയുമായി ബന്ധപ്പെട്ട് പൊതുവായ കാര്യങ്ങൾ അറിയാം.
സ്വഭാവം
ആരെയും ആകർഷിക്കുന്ന സ്വഭാവക്കാരാണ് മേയ് മാസത്തിൽ ജനിച്ചവർ. ഇവർ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കും. തൊഴിൽപരമായി പല മേഖലകളിലേക്ക് ഇവർ മാറാൻ സാദ്ധ്യതയുണ്ട്. ഇവരോട് അധികാരം കാണിച്ച് ഒന്നും നേടിയെടുക്കാൻ സാധിക്കില്ല.
വിവാഹം
ഈ മാസത്തിൽ ജനിച്ചവരുടേത് പ്രണയ വിവാഹമാകാനുള്ള സാദ്ധ്യത വളരെയധികം കൂടുതലാണ്. ഇവരുടെ പ്രണയം വിജയകരവും സന്തോഷപ്രദവുമായിരിക്കും. പങ്കാളിക്ക് ഇവരിൽ നിന്ന് എപ്പോഴും പ്രണയം അനുഭവിക്കാൻ സാധിക്കും. സന്തോഷത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകുന്നതാണ് ഇവരുടെ പ്രണയവും വിവാഹ ജീവിതവും. മാത്രമല്ല, 27 വയസിനുള്ളിൽ തന്നെ ഇവരുടെ വിവാഹം നടക്കും.
ജോലി
എഞ്ചിനീയറിംഗ്, ബിസിനസ്, ഫാഷൻ ഡിസൈനിംഗ്, മാദ്ധ്യമ രംഗം തുടങ്ങിയ മേഖലകളിലാണ് ഇവർക്ക് ജോലി ലഭിക്കാൻ സാദ്ധ്യത കൂടുതലാണ്. ഉയർന്ന പദവി, പ്രശസ്‌തി, ബഹുമാനം എന്നിവ ലഭിക്കും. സാമ്പത്തികമായി ഉയർന്ന നിലയിലെത്തും.