കടയ്ക്കൽ: വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ 29ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മതിര തോട്ടുമുക്ക് താമസിക്കുന്ന മംഗലത്ത് പുത്തൻവീട്ടിൽ ഷിജു, മതിര തോട്ടുമുക്ക് താമസിക്കുന്ന വിനയം വീട്ടിൽ ഗിരീഷ് കുമാറിന്റെ ഭാര്യ വിനീത എന്നിവരെയാണ് അയൽവാസികളായ
മതിര തോട്ടുമുക്ക് താമസിക്കുന്ന ആനന്ദഭവൻ വീട്ടിൽസോമനും(70) അയാളുടെമകൻ ആനന്ദുവും (35) ചേർന്ന് വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷിജുവിന്റെ വീട്ടുകാരും സോമന്റെ വീട്ടുകാരും തമ്മിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വഴി തർക്കം നിലനിന്നിരുന്നു.
കഴിഞ്ഞ ദിവസം ഷിജുവിന്റെ സഹോദരിയുടെ മകളുടെ കല്യാണത്തിനായി എല്ലാവരും പോയിരുന്ന സമയത്ത് സോമനും മകൻ ആനന്ദും ചേർന്ന് തർക്കം നിലനിന്നിരുന്ന വഴിയിൽ നിൽക്കുന്ന എല്ലാ മരങ്ങളും വെട്ടി മാറ്റിയിരുന്നു. ഇതു സംബന്ധിച്ച് ഷിജുവും വീട്ടുകാരും അടുത്തദിവസം
പൊലീസിൽ പരാതി കൊടുക്കുമെന്ന് പറയുന്നത് കേട്ട സോമനും മകൻ ആനന്ദും വലിയ ഒരു വാളുമായി ഷിജുവിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി
വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ഇത് കണ്ട് തടയാൻ വന്ന അയൽവാസിയായ വിനീതയുടെ കൈയ്ക്കും പ്രതികൾ വെട്ടി.
അതീവ ഗുരുതരാവസ്ഥയിലായ ഷിജുവിനെയും വിനിതയെയും
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ഒളിവിൽ പോയിരുന്ന പ്രതികളെ ചിതറ സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ
അന്നേദിവസം തന്നെ അറസ്റ്റ് ചെയ്തു. പ്രതി ആനന്ദിന് മുൻപും അടിപിടി കേസുകൾ നിലവിലുണ്ട്.
പ്രതികളെ കടക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണസംഘം സി.ഐ പി.ശ്രീജിത്ത് , എസ്.ഐ രശ്മി,എസ്.ഐ അജിത്ത് ലാൽ,
എ.എസ്.ഐ സലീന, സി.പി .ഓമാരായ അഖിലേഷ്, അനൂപ്, അരുൺ,ഉബൈദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.