വാസ്തുശാസ്ത്രം അനുസരിച്ച് വീട്ടുവളപ്പിൽ മരങ്ങൾ നട്ടുവളർത്തുന്നതിന് ചില പ്രത്യേക ദിക്കുകളുണ്ട്. അവിടങ്ങളിലല്ലാതെ ആ മരങ്ങൾ നട്ടുപിടിപ്പിച്ചാൽ ദോഷങ്ങൾ വിട്ടൊഴിയില്ല. ഭാരതീയ വിശ്വാസം അനുസരിച്ച് വൃക്ഷങ്ങളിൽ ഈശ്വരാംശം അടങ്ങിയിട്ടുണ്ട്. വൃക്ഷങ്ങൾ ഇല്ലെങ്കിൽ മനുഷ്യൻ ഇല്ലെന്നതാണ് സത്യം. അതായത് മനുഷ്യന്റെ നിലനിൽപ്പ് പ്രപഞ്ചത്തോടും അതിലെ വൃക്ഷങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നർത്ഥം.
വീടിന് സമീപത്ത് മരങ്ങൾ നടുമ്പോൾ വീടിന്റെ പൊക്കത്തിനെക്കാൾ കൂടുതൽ ദൂരത്തിൽ വേണം നടേണ്ടത്. മുള്ളുള്ളതും പാലുള്ളതുമായി വൃക്ഷങ്ങൾ വീട്ടുവളപ്പിൽ അനുയോജ്യമല്ല. മുള്ളുള്ളവ ശത്രുതയ്ക്ക് കാരണമാകുമ്പോൾ പാലുള്ളവ ധനനാശം ഉണ്ടാക്കും. അതിനാലാണ് ഇവ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത്. വീട്ടിലെ താമസക്കാരുടെ നക്ഷത്രങ്ങൾക്ക് പറഞ്ഞിട്ടുള്ള വൃക്ഷങ്ങൾ വീട്ടുവളപ്പിൽ നട്ടുവളർത്തുന്നതിൽ കുഴപ്പമില്ല.
കിഴക്ക് - പ്ലാവ്, ഇലഞ്ഞി, പേരാല്‍, മാവ്, നാഗമരം, ഇത്തി എന്നിവയും, വടക്ക്- തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് ഇവയും, പടിഞ്ഞാറ്- അരയാലും, പാലയും, തെങ്ങും, ആഞ്ഞിലിയും, തെക്ക്- പുളിയും, അത്തി, കമുകും, ആകാം എന്നും ശാസ്ത്രം അനുശാസിക്കുന്നു. മറ്റുള്ളവ എല്ലാം യുക്തിപൂര്‍വ്വം ചെയ്യാം.എന്നാല്‍ ഒരു മരവും ചെടിയും വീടിന്റെ പ്രധാന വാതിലിന്‍റെ മദ്ധ്യ ഭാഗത്ത് ആവരുത്. അതായത് മരത്തിന്റെ മദ്ധ്യവും, വാതിലിന്റെ മദ്ധ്യവും ഒന്നാവരുത്. എങ്കിൽ നിങ്ങൾക്ക് ഭാഗ്യം ഉറപ്പാകും.
കറിവേപ്പ് വീട്ടുവളത്തിൽ നട്ടുവളർത്താൻ ശ്രമിക്കുന്നവർ വീടിന് ചുറ്റും ഒരു വാസ്തുമണ്ഡലം തിരിച്ചശേഷം അതിനുവെളയിൽ വേണം നടാൻ.