കോഴഞ്ചേരി: സിംഗപ്പൂരിൽ ജോലി വാഗ്ദാനംചെയ്ത് 4.90ലക്ഷം തട്ടിയ പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി. ഇടുക്കി കുമളി റോസാപ്പൂക്കണ്ടം ഹാറൂൺ മൻസിലിൽ ഫിറോസ് ഖാൻ (44) ആണ് അറസ്റ്റിലായത്. കോയിപ്രം പുറമറ്റം അമരിയിൽ പി.ജെ ആന്റണി സജു നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞവർഷം ആഗസ്റ്റ് 28 മുതൽ ഒക്ടോബർ 20 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. പല തവണയായി ബാങ്ക് അക്കൗണ്ട് വഴിയാണ് പ്രതിക്ക് ആന്റണി സജു പണം നൽകിയത്. തുടർന്ന് വിസ നൽകുകയോ, പണം തിരിച്ചു നൽകുകയോ ചെയ്യാതിരുന്നതോടെയാണ് പരാതി നൽകിയത്. റിമാൻഡ് ചെയ്തു.