കൊല്ലം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി 6, 7, 8 തീയതികളിൽ കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടത്താനിരുന്ന കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവച്ചു. സംസ്ഥാനത്തെ ഉഷ്ണതരംഗ സാദ്ധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗം അവധിക്കാല ക്‌ളാസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്നാണ് ക്യാമ്പ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.