കൊച്ചി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കണ്ടറിയുന്നതിനായിവിനോദസഞ്ചാരികൾക്കായി ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച ഭാരത് ഗൗരവ് യാത്രയിൽ ഉൾപ്പെടുത്തി കേരളത്തിലെ ആദ്യ പ്രൈവറ്റ് ട്രെയിൻ ടൂർ പാക്കേജ് ഒരുക്കിയിരിക്കുകയാണ് കൊച്ചി ആസ്ഥാനമായ പ്രിൻസി വേൾഡ് ട്രാവൽ പ്രൈവറ്റ് ലിമിറ്റഡ്.
ചെന്നൈ ആസ്ഥാനമായ എസ്.ആർ.എം.പി.ആർ ഗ്രൂപ്പുമായി സഹകരിച്ചാണ് ടൂർ പാക്കേജുകൾ ഒരുക്കുന്നത്.
ഭാരത് ഗൗരവ് ഉൾപ്പെടുത്തി നടത്തുന്ന പ്രഥമ പക്കേജിന്റെ ആദ്യ യാത്ര ജൂൺ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും. നാല് ദിവസമാണ് ടൂർ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രിൻസി വേൾഡ് ട്രാവൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡോ. ദേവിക മേനോൻ പറഞ്ഞു.
ഗോവയിലെ പ്രീമിയം ഹോട്ടലുകളിൽ രണ്ട് രാത്രി മികച്ച താമസസൗകര്യത്തിന് പുറമെ, വിനോദസഞ്ചാരികൾക്ക് മഡ്ഗാവിൽ നഗരയാത്രയും ആസ്വദിക്കാം. യാത്രികർക്ക് ഗോവ അവരുടെ ഇഷ്ടാനുസരണം ആസ്വദിക്കാൻ കഴിയും. കാസിനോകൾ, ബോട്ട് ക്രൂയിസ് പാർട്ടികൾ, ഡി ജെ പാർട്ടികൾ, ഗോവൻ തെരുവുകളിലൂടെയുള്ള യാത്ര ഭക്ഷണം എന്നിവയൊക്കെ യാത്രികരുടെ ഇഷ്ടാനുസരണം ആസ്വദിക്കാൻ കഴിയും.
പരിശീലനം ലഭിച്ച പാരാമെഡിക്കൽ സ്റ്റാഫിന്റെ സേവനം സദാസമയം ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി റെസ്‌പോൺസ് ടീം, യാത്രികർക്ക് സൗജന്യ യാത്രാ ഇൻഷ്വറൻസും ഉണ്ടായിരിക്കും. ട്രെയിനിൽ ജി.പി.എസ് ട്രാക്കിംഗ് സിസ്റ്റം, ലൈവ് സി.സിടിവി, വൃത്തിയും സൗകര്യവുമുള്ള ടോയ്‌ലറ്റുകൾ, ലാ കാർട്ടെ ഡൈനിംഗ്, ടൈലേർഡ് ബെഡിംഗ്, ഓൺബോർഡ് ഫുഡ് ട്രോളി എന്നിവയും ഉണ്ടാകുമെന്ന് പ്രിൻസി റെയ്ൽസ് ടൂർ പാർട്ണർ മിജു സി. മൊയ്ദു പറഞ്ഞു.
1969 ൽ കൊച്ചിയിൽ സ്ഥാപിതമായ പ്രിൻസി വേൾഡ് ട്രാവൽ പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലെ ആദ്യ കാല ട്രാവൽ ഏജൻസികളിൽ ഒന്നാണ്.
യു.എസ്, യു.കെ, അയർലൻഡ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് കൂടാതെ നിരവധി ഫാർ ഈസ്റ്റ് രാജ്യങ്ങൾ ഉൾപ്പെടെ 25ഓളം അന്താരാഷ്ട്ര ലൊക്കേഷനുകളിലേയ്ക്ക് പക്കേജുക ൾ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് മുംബയിലേക്ക് സമാനമായി നാലു ദിവസം കൊണ്ട് നടത്താവുന്ന യാത്രയും മേയ് അവസാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ അയോദ്ധ്യ, വാരണാസി, പ്രയാഗ്രാജ് എന്നിവിടങ്ങളിലേക്ക് എട്ട് ദിവസത്തെ പര്യടനം ജൂൺ ആദ്യവാരം ആരംഭിക്കുമെന്നും ദേവിക പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പ്രിൻസി വേൾഡ് ട്രാവൽ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ഇ.എക്‌സ് ബേബി തോമസ്, ഡയറക്ടർ ഡോ.ദേവിക മേനോൻ, പ്രിൻസി റെയ്ൽസ് ടൂർ പാർട്ണർ മിജു സി. മൊയ്ദു എന്നിവർ പങ്കെടുത്തു.
ബുക്കിംഗിന് ഫോൺ: 8089021114, 8089031114, 8089041114.
.............................................
കേരളത്തിൽ നിന്ന് ഗോവ, മുംബയ്, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് വിവിധ ടൂർ പക്കേജുകൾ ഒരുക്കിയിട്ടുള്ളത്. ഇതാദ്യമായാണ് കേരളത്തിൽ നിന്ന് ഒരു സ്വകാര്യ ട്രെയിൻ വിനോദസഞ്ചാരികൾക്കായി ഒരുങ്ങുന്നതെന്ന് പ്രിൻസി വേൾഡ് ട്രാവൽ മനേജിംഗ് ഡയറക്ടർ ഇ. എക്‌സ്. ബേബി തോമസ് പറഞ്ഞു.