നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രം 'മലയാളി ഫ്രം ഇന്ത്യ' തീയേറ്റുകളിലെത്തി. മികച്ച പ്രതികരണമാണ് നിവിൻ പോളി ചിത്രത്തിന് ലഭിക്കുന്നത്. കോമഡി വര്‍ക്കായിരിക്കു എന്നാണ് അഭിപ്രായങ്ങള്‍. ഗൗരവമായ ഒരു വിഷയവും പറയുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ എന്നും കണ്ടിറങ്ങിയവർ കൗമുദി മൂവീസിനോട് പറഞ്ഞു.
നല്ല സിനിമ, ടെക്‌നിക്കലി വളരെ നന്നായിട്ട് ചെയ്‌തിട്ടുണ്ട്, തുടക്കത്തിൽ കോമഡിയാണെങ്കിലും ഒടുവിൽ ഒരു മെസേജ് നൽകുന്ന ചിത്രം കൂടിയാണ്, നിവിൻ തിരിച്ചുവന്നു, സിനിമ കണ്ട് ഒരുപാട് സങ്കടപ്പെട്ടാണ് ഇറങ്ങിയത്, നിവിന്റെ പെർഫോമൻസ് എടുത്ത് പറയേണ്ടതാണ്, നല്ല സിനിമ, നമ്മുടെ മുന്നിൽ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ പറഞ്ഞിട്ടുള്ളത്.
സൂപ്പർ ഹിറ്റ് ചിത്രം ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവഹിച്ചത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.