kar

ബെംഗളൂരു: 'പോയി തൂങ്ങിച്ചാവൂ" എന്നു പറയുന്നത് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാകില്ലെന്നു കർണാടക ഹൈക്കോടതി. ഉഡുപ്പിയിലെ ഒരു പുരോഹിതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവേയാണ് പോയി തൂങ്ങിച്ചാവൂ എന്നു പറഞ്ഞതിന്റെ പേരിൽ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന നിരീക്ഷിച്ചത്.

തന്റെ ഭാര്യയുമായുള്ള പുരോഹിതന്റെ ബന്ധം അറിഞ്ഞ പരാതിക്കാരൻ അദ്ദേഹവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും 'പോയി തൂങ്ങിച്ചാവൂ' എന്ന് ആക്രോശിക്കുകയും ചെയ്തു. പരാതിക്കാരൻ അതു ദേഷ്യം വന്നപ്പോൾ പറഞ്ഞ വാക്കുകളാണെന്നും പുരോഹിതൻ ജീവിതം അവസാനിപ്പിച്ചത് അതിനാലല്ലെന്നും പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. പരാതിക്കാരന്റെ ഭാര്യയുമായുള്ള ബന്ധം എല്ലാവരും അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് പുരോഹിതൻ ജീവിതം അവസാനിപ്പിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.