തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സ്പോട്ട് ഫോട്ടോഗ്രഫി മത്സരം നാളെ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷക സമ്മാനം നൽകും.പങ്കെടുക്കുന്നവർ നാലിന് രാവിലെ ആറിനും ഏഴിനുമിടയിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെത്തി രജിസ്റ്റർ ചെയ്യണം.സംസ്കൃതി ഭവൻ കോമ്പൗണ്ടിൽ നിന്ന് എടുക്കുന്ന പടങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കൂ.എഡിറ്റിംഗ് അനുവദിക്കില്ല.ഒരാൾക്ക് പരമാവധി മൂന്ന് ഫോട്ടോ നൽകാം.പങ്കെടുക്കുന്നവർക്ക് പ്രായപരിധിയില്ല.അതേദിവസം വൈകിട്ട് മൂന്നോടെ വിദഗ്ദ്ധ സമിതി വിജയികളെ കണ്ടെത്തും.രജിസ്ട്രേഷൻ ഫീസ് 100 രൂപ.കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0471-2311842, 8289943307, ഇമെയിൽ : directormpcc@gmail.com