ചെന്നൈ:ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി റസിഡൻഷ്യൽ ഫുട്ബാൾ സ്കൂളുമായി ഗോകുലം എഫ്.സി. എട്ട് മുതൽ 17 വയസ്സ് വരെയാണ് ഫുട്ബോൾ താരങ്ങളുടെ പ്രായം. ഇന്ത്യൻ ഫുട്ബാളിലെ യുവപ്രതിഭകളെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യവുമായാണ് സ്കൂൾ ആരംഭിക്കുന്നതെന്നും ചെന്നൈയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ദേശീയ തലത്തിൽ തങ്ങളുടെ വിവിധ പ്രായവിഭാഗങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്നതാണ് കളിക്കാർക്ക് ലഭിക്കുന്ന പ്രധാന പ്രയോജനം. അന്താരാഷ്ട്ര തലത്തിൽ മത്സരങ്ങളിലും പരിശീലനങ്ങളിലും അവസരങ്ങൾ ലഭിക്കും. യുവ താരങ്ങൾക്ക് തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു പ്ളാറ്റ് ഫോം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ക്ലബ് പ്രസിഡൻ്റ് വി.സി പ്രവീൺ പറഞ്ഞു. യുവ താരങ്ങളെ മാത്രമല്ല, ഇന്ത്യൻ ഫുട്ബാളിന് തന്നെ മികച്ച സംഭാവനകൾ നൽകാൻ ശേഷിയുള്ള വ്യക്തികളെ വളർത്തിയെടുക്കുകയും ലക്ഷ്യമിടുന്നു. അദ്ദേഹം പറഞ്ഞു.