shsha

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച കേസിൽ തെലങ്കാനയിൽ മൂന്നു പേർ അറസ്റ്റിൽ. കോൺഗ്രസ് ഐ.ടി സെല്ലിലെ മൂന്നു പേരെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.ടി സെല്ലിന്റെ ചുമതലയുള്ള മല്ലൈ സതീഷ്, നവീൻ, തസ്ലിം എന്നിവരാണ് അറസ്റ്റിലായത്.

മുസ്‍ലിം സംവരണം റദ്ദാക്കുമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവന എല്ലാ തരം സംവരണവും റദ്ദാക്കുമെന്നാക്കിയ വ്യാജ വിഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോ പോസ്റ്റ് ചെയ്ത ഒരാളെ അസാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിരുന്നു.

ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയുടെ സ്രോതസ്സ് ആരെന്ന് കണ്ടെത്താൻ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സമൂഹ മാധ്യമമായ എക്സിന് കത്തെഴുതിയിരുന്നു. വിഡിയോയുടെ പേരിൽ ക്രിമിനൽ നിയമത്തിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.