d

ന്യൂ​ഡ​ൽ​ഹി​:​ ​മു​ൻ​ ​ഗു​സ്തി​ ​താ​ര​വും​ ​ഗു​സ്തി​ ​ഫെ​ഡ​റേ​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​നു​മാ​യ​ ​ബ്രി​ജ്ഭൂ​ഷ​ൺ​ ​ശ​ര​ൺ​ ​സിം​ഗി​ന് ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സീ​റ്റ് ​നി​ഷേ​ധി​ച്ച് ​ബി.​ജെ.​പി.​ ​പ​ക​രം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ക​നും​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​ഗു​സ്‌​തി​ ​ഫെ​ഡ​റേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​ക​ര​ൺ​ ​ഭൂ​ഷ​ൻ​ ​സിം​ഗി​നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി.​ ​നി​ല​വി​ൽ​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​കൈ​സ​ർ​ഗ​ഞ്ച് ​എം.​പി​യാ​ണ് ​ബ്രി​ജ്ഭൂ​ഷ​ൺ.​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​ആ​റു​ ​ത​വ​ണ​ ​മ​ണ്ഡ​ല​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ച്ചു.

അതേസമയം സംഭവത്തിൽ രൂക്ഷവിമർശനവുമായി ഗുസ്തി താരം സാക്ഷി മാലിക് രംഗത്തെത്തി. രാജ്യത്തിന്റെ പെൺമക്കൾ തോറ്റുപോയെന്നും ബ്രിജ് ഭൂഷൺ വിജയിച്ചുനെന്നും സാക്ഷി എക്സിൽ കുറിച്ചു. ഞങ്ങൾ എല്ലാവരും ഞങ്ങളുടെ കായികജീവിതം പണയെപ്പെടുത്തി. ദിവസങ്ങളോളം തെരുവിൽ വെയിലത്തും മഴയത്തും ഉറങ്ങി. എന്നാൽ ഇന്നുവരെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങൾ നീതി മാത്രമാണ് ആവശ്യപ്പെടുന്നത്്. ബ്രിജ്ഭൂഷണിന്റെ മകന് സ്ഥാനാർത്ഥിത്വം നൽകിയതിലൂടെ രാജ്യത്തെ കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തിരിക്കുകയാണ്. സ്ഥാനാർത്ഥിത്വം ലഭിച്ചിരിക്കുന്നത് അതേ കുടുംബത്തിനാണ്. കേന്ദ്രസർക്കാർ ഒരാൾക്ക് മുന്നിൽ ഇത്രയ്ക്ക് ദു‌ർബലമാകുന്നുവോ എന്നും സാക്ഷി ചോദിച്ചു.

ഗു​സ്തി​ ​താ​ര​ങ്ങ​ളെ​ ​ലൈം​ഗി​ക​മാ​യി​ ​ഉ​പ​ദ്ര​വി​ച്ച​തി​ന്റെ​ ​പേ​രി​ൽ​ ​വ​ൻ​ ​രാ​ഷ്ട്രീ​യ​ ​തി​രി​ച്ച​ടി​ ​നേ​രി​ട്ട​ ​ബ്രി​ജ്ഭൂ​ഷ​ൺ​ ​ഗു​സ്തി​ ​ഫെ​ഡ​റേ​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ചി​രു​ന്നു.​ ​വി​വാ​ദം​ ​തി​രി​ച്ച​ടി​യാ​കു​മെ​ന്ന​ ​ആ​ശ​ങ്ക​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മ​റ്റൊ​രു​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​നി​റു​ത്താ​ൻ​ ​പാ​ർ​ട്ടി​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​മ​ണ്ഡ​ല​ത്തി​ൽ​ ​അ​ദ്ദേ​ഹ​ത്തി​നു​ള്ള​ ​സ്വാ​ധീ​നം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​മ​ക​നു​ ​ത​ന്നെ​ ​സീ​റ്റ് ​ന​ൽ​കാ​ൻ​ ​ബി.​ജെ.​പി​ ​തീ​രു​മാ​നി​ച്ച​ത്.​ 20​ന് ​അ​ഞ്ചാം​ ​ഘ​ട്ട​ത്തി​ലാ​ണ് ​മ​ണ്ഡ​ല​ത്തി​ൽ​ ​വോ​ട്ടെ​ടു​പ്പ്.​ ​ബ്രി​ജ്ഭൂ​ഷ​ണി​ന്റെ​ ​മൂ​ത്ത​മ​ക​ൻ​ ​പ്ര​തി​ക് ​ഭൂ​ഷ​ൻ​ ​സിം​ഗ് ​എം.​എ​ൽ.​എ​യാ​ണ്.