market

തൊഴിലാളി ദിനത്തിൽ പിതാവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി, എന്റെ അച്ഛനാണെന്നും താരം കുറിച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് താരം ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവച്ചത്.

'മക്കൾക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാറും. എന്നിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവുന്നുണ്ടെന്നും വിഷ്ണു പറഞ്ഞു.

'ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി, എന്റെ അച്ഛൻ..! മക്കൾക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാറും. എന്നിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവുന്നുണ്ട്..! തൊഴിലാളി ദിനാശംസകൾ', വിഷ്‌ണു ഉണ്ണികൃഷ്ണൻ കുറിച്ചു. പോസ്റ്റിന് നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്. വിനയ് ഫോർട്ട്, ജിസ് ജോയ് തുടങ്ങിയവരും വിഷ്ണുവിന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair)

അതേസമയം, തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ബിബിൻ ജോർജ് - വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുക്കെട്ടിലെ പുതിയ സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിച്ചിരുന്നു. യിവാനി എന്റടെെൻമെന്റിന്റെ ബാനറിൽ ആരതി കൃഷ്ണയാണ് ചിത്രം നിർമിക്കുന്നത്. രജിത്ത് ആർഎൽ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്.