മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിനുള്ളിലെ സി.സി ടിവി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മേയറുടെ ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവ് ബസിനുള്ളിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനിൽക്കെയാണ് മെമ്മറി കാർഡ് അപ്രത്യക്ഷമായത്.